10:14am 19 October 2026
NEWS
ചെങ്ങന്നൂർ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
17/10/2026  05:02 PM IST
nila
ചെങ്ങന്നൂർ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

 

ചെങ്ങന്നൂർ: നഗരസഭയിലെ കെടുകാര്യസ്ഥത, ഭരണസ്തംഭനം, അഴിമതി ആരോപണങ്ങൾ എന്നിവ ഉയർത്തിക്കാട്ടി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭയിലെ ഭരണപരമായ വീഴ്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പൊതുസേവനങ്ങളും ഉറപ്പാക്കണമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത് ബിജെപി ആലപ്പുഴ സൗത്ത് ഉപാധ്യക്ഷൻ സി ദേവാനന്ദ്  ആവശ്യപ്പെട്ടു.

നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും ജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിലും ഭരണസമിതി വീഴ്ച വരുത്തുന്നതായാണ് ബിജെപിയുടെ ആരോപണം. നഗരസഭയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നഗരസഭാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും ധർണ്ണയിൽ  ആവശ്യപ്പെട്ടു.

നഗരസഭയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.

ധർണ്ണയിൽ ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ബി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരക്കാട്, മുനിസിപ്പൽ ഈസ്‌റ്റ് പ്രസിഡൻ്റ് ജിബി കീക്കാട്ടിൽ 
അനീഷ് മുളക്കുഴ , മനു കൃഷ്ണൻ ബിജുകുമാർ വിനോദ്കുമാർ പി.കെ സുരേഷ് 
കെ.ജി കർത്ത, എസ് വി പ്രസാദ്, മരുകൻ പൂവാക്കാട്ട്, സുമേഷ് അരുൺ കുമാർ രോഹിത് രാജ് രജനി സുരേഷ് കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img